Top
Mutemelodist. –
fade
284
single,single-post,postid-284,single-format-standard,mkd-core-1.0,mkdf-social-login-1.0,mkdf-tours-1.0,voyage-ver-1.0,mkdf-smooth-scroll,mkdf-smooth-page-transitions,mkdf-ajax,mkdf-grid-1300,mkdf-blog-installed,mkdf-breadcrumbs-area-enabled,mkdf-header-standard,mkdf-sticky-header-on-scroll-up,mkdf-default-mobile-header,mkdf-sticky-up-mobile-header,mkdf-dropdown-default,mkdf-dark-header,mkdf-fullscreen-search,mkdf-fullscreen-search-with-bg-image,mkdf-search-fade,mkdf-side-menu-slide-with-content,mkdf-width-470,mkdf-medium-title-text,wpb-js-composer js-comp-ver-4.12,vc_responsive

24 May

Pranayatheertham - A Poem By Bijeeshkumar Shaji

പ്രണയതീര്‍ത്ഥം


ഇനിയും ജനിക്കാന്‍ ഒരുക്കമെങ്കില്‍
മരിക്കാം നിനക്കായ് 
എന്‍  പ്രാണനാഥ...

വിധിയെന്‍ ജീവനില്‍ മിത്രമല്ലെങ്കിലും
വിടരാം നമുക്കൊരേ
പൂക്കളായി...

വസന്തം നിറഞ്ഞൊരീ 
സ്വപ്നത്തിലെങ്കിലും
വര്‍ണം വാരി വിതറട്ടെ ഞാന്‍

ഇതളിട്ട മോഹങ്ങള്‍ പിച്ചിപ്പറിച്ചൊരു
പൂക്കളമിട്ടവര്‍ ഉല്ലസിക്കെ

വാടിത്തുടങ്ങി എന്‍ ഓര്‍മകളും 
നിന്നില്‍ മായാതെ ഞാന്‍ നെയ്ത സ്വപ്നങ്ങളും

വഴി തീരാത്തൊരീ യാത്രതന്‍ കൂട്ടിനായ്
നിഴലും നിലാവും ബാക്കി നില്‍ക്കെ

വാക്കിനാല്‍ രാഗിമിനുക്കിയെടുത്തവര്‍
നെഞ്ചുകീറിമുറിച്ചോരീ അസ്ത്രങ്ങളാല്‍

പിരിയാന്‍ അരുളുമ്പോള്‍ കെഞ്ചിക്കരഞ്ഞു ഞാന്‍
കൊതിയോടെ നിന്നോട് ചേര്‍ന്നിടനായ്

ഒടുവില്‍ വിധിതന്‍ ശൂന്യമാം സ്വപ്നത്തില്‍ 
ഒഴുകിത്തുടങ്ങി ഞാന്‍ പ്രാണനാഥ

പോകയായ്‌ നിന്‍ പ്രിയ തോഴിയിതാ 
ഈ കൊച്ചു കാവ്യത്തിലുണ്ടെന്‍
പ്രണയതീര്‍ത്ഥം....

 

രചന : ബിജീഷ്കുമാര്‍ ഷാജി

Comments: (0)