Top
Mutemelodist. –
fade
284
single,single-post,postid-284,single-format-standard,mkd-core-1.0,mkdf-social-login-1.0,mkdf-tours-1.0,voyage-ver-1.0,mkdf-smooth-scroll,mkdf-smooth-page-transitions,mkdf-ajax,mkdf-grid-1300,mkdf-blog-installed,mkdf-breadcrumbs-area-enabled,mkdf-header-standard,mkdf-sticky-header-on-scroll-up,mkdf-default-mobile-header,mkdf-sticky-up-mobile-header,mkdf-dropdown-default,mkdf-dark-header,mkdf-fullscreen-search,mkdf-fullscreen-search-with-bg-image,mkdf-search-fade,mkdf-side-menu-slide-with-content,mkdf-width-470,mkdf-medium-title-text,wpb-js-composer js-comp-ver-4.12,vc_responsive

12 Aug

Oru Puzha Pole- Bijeeshkumar Shaji

ഒരു പുഴപോലെ........

ഇനിയവള്‍ മിണ്ടില്ലയെന്നോര്‍ത്തു ഞാനെന്‍റെ
ഹൃദയത്തെ താഴിട്ടുപൂട്ടി
ഇനിയുമാ ഓര്‍മതന്‍ ഇതളില്‍ തലോടുന്ന
മറവിതന്‍ വീണയില്‍ ശ്രുതി ചേര്‍ത്തുഞാന്‍
കളിയും ചിരിയുമായ് പൊയ്പ്പോയ നാളുകള്‍ 
ഇനിയെന്‍റെ ജീവനില്‍ കൂട്ടിനായി 
ഒരു പുഴപോലെയന്നൊന്നിച്ചു നീങ്ങി നാം
ഒടുവില്‍ ഇരുവരായ് വഴിമാറിയോ
എവിടെയായാലും നിന്‍ ഓര്‍മതന്‍ ചൂടിനാല്‍ 
ഉരുകുകയാണെന്നും എന്‍റെ ഉള്ളം
അരികിലായ് നീ വന്നു നില്‍ക്കുന്ന നേരത്തെന്‍ 
അകതാരമെന്തിനോ തേങ്ങിടുന്നു
ഇരുളില്‍ മറയുന്ന നിഴലിലും നിന്മുഖം
പ്രതിബിംബമായി നിറഞ്ഞീടവേ
മനസ്സില്‍ നിന്‍ മുഖം മായാതെ മറയാതെ 
മരണം വരുംവരെ കാത്തുവെയ്ക്കാം
ഞാന്‍ കാത്തുവെയ്ക്കാം.........

ബിജീഷ്കുമാര്‍ ഷാജി 

Comments: (0)