Top
Mutemelodist. –
fade
284
single,single-post,postid-284,single-format-standard,mkd-core-1.0,mkdf-social-login-1.0,mkdf-tours-1.0,voyage-ver-1.0,mkdf-smooth-scroll,mkdf-smooth-page-transitions,mkdf-ajax,mkdf-grid-1300,mkdf-blog-installed,mkdf-breadcrumbs-area-enabled,mkdf-header-standard,mkdf-sticky-header-on-scroll-up,mkdf-default-mobile-header,mkdf-sticky-up-mobile-header,mkdf-dropdown-default,mkdf-dark-header,mkdf-fullscreen-search,mkdf-fullscreen-search-with-bg-image,mkdf-search-fade,mkdf-side-menu-slide-with-content,mkdf-width-470,mkdf-medium-title-text,wpb-js-composer js-comp-ver-4.12,vc_responsive

20 May

One Day Seminar Commemorating 125th Anniversary of Saraswati Vijayam Novel

One Day Seminar Commemorating 125th Anniversary of Saraswati Vijayam Novel

 

സരസ്വതീ വിജയം നോവൽ 125ാം വാർഷികം

 

ഏകദിന സെമിനാർ  സംഘടിപ്പിക്കുന്നു....

 

കണ്ണൂരിലെ നവോത്ഥാന നായകനും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയം നോവൽ - കീഴാള മുന്നേറ്റത്തെ  അടയാള പെടുത്തിയ രചനയാണ് .1892-ൽ പ്രസിദ്ധീകൃതമായ ഈ കൃതി 125 വർഷം പിന്നിടുകയാണ്.സവർണ നവോത്ഥാനത്തോട് കലഹിക്കുന്ന ഈ ആഖ്യാനത്തിനു സമകാല രാഷ്ട്രീയ പരിസരത്തിൽ ഏറെ  പ്രസക്തിയുണ്ട്. സവർണ സാഹിത്യ ബോധത്തിൽ, സാഹിത്യ ചരിത്ര വിജ്ഞാനത്തിന്റെ  നേർ രേഖകളിൽ നിന്ന് അടർത്തിമാറ്റപ്പെട്ട ഇത്തരം രചനകൾ ചരിത്രത്തോടും സമൂഹത്തോ ടും സംവദിച്ചത് എങ്ങനെയെന്ന്  പുതിയ തലമുറ അറിയേണ്ടിയിരിക്കുന്നു.. അധിനിവേശ ആധുനികതയുടെ പശ്ചാത്തലത്തിൽ തദ്ദേശീയ വ്യവഹാര ങ്ങളിലൂടെ  പോത്തേരി കുഞ്ഞമ്പു വിനെ പോലുള്ളവർ ലക്ഷ്യമാക്കിയ  കീഴാള വിമോചനം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്ത മാവുന്നതെങ്ങനെ? ചർച്ചകൾക്കും സംവാദങ്ങൾക്കും ഇടം നൽകുന്ന ഇത്തരം കൃതികളുടെ പുതിയ വായന ലക്ഷ്യമാക്കി

 

ബ്രണ്ണൻ  മലയാള വിഭാഗം 2017 മാർച്ച് 2ന്  ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.  സെമിനാർഉദ്ഘാടനവും മുഖ്യ പ്രഭാഷണവും   ഇ.വി. രാമകൃഷ്ണൻ നിർവ്വഹിക്കും.

എൻ.പ്രഭാകരൻ, ഏ.ടി.മോഹൻരാജ്, ദിനേശൻ വടക്കിനിയിൽ, സന്തോഷ് കുമാർ എൻ ,ഹേമ ജോസഫ്, വിദ്യ നീലിയത്ത് തുടങ്ങിയവർ  പ്രബന്ധങ്ങൾ അവതരിപ്പിക്കും....

ഏവരെയും  പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

 

Comments: (0)