Top
Mutemelodist. –
fade
284
single,single-post,postid-284,single-format-standard,mkd-core-1.0,mkdf-social-login-1.0,mkdf-tours-1.0,voyage-ver-1.0,mkdf-smooth-scroll,mkdf-smooth-page-transitions,mkdf-ajax,mkdf-grid-1300,mkdf-blog-installed,mkdf-breadcrumbs-area-enabled,mkdf-header-standard,mkdf-sticky-header-on-scroll-up,mkdf-default-mobile-header,mkdf-sticky-up-mobile-header,mkdf-dropdown-default,mkdf-dark-header,mkdf-fullscreen-search,mkdf-fullscreen-search-with-bg-image,mkdf-search-fade,mkdf-side-menu-slide-with-content,mkdf-width-470,mkdf-medium-title-text,wpb-js-composer js-comp-ver-4.12,vc_responsive

03 Sep

Malayalam Poetry Contest for KSK Award 2017

                        'കെ.എസ്.കെ.സ്മാരക യുവപ്രതിഭ കാവ്യപുരസ്കാര'ത്തിന് കവിതകൾ ക്ഷണിക്കുന്നു....

 

ചങ്ങമ്പുഴയോടൊപ്പം കാൽപ്പനികത മലയാള കവിതയിൽ കൊണ്ടുവന്ന കവി കെ.എസ്.കെ.തളിക്കുളത്തെയും, കൃതികളേയും (കവിതകൾ, നാടകങ്ങൾ, പ്രഹസനങ്ങൾ..) പുതുതലമുറക്ക് പകർന്ന് നൽകുന്നതിന് കേരള സംഗീതനാടക അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കെ.എസ്.കെ.സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തി, നടത്തിവരാറുള്ള യുവപ്രതിഭ കാവ്യപുരസ്കാരത്തിന് 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ നിന്ന് കവിതകൾ ക്ഷണിക്കുന്നു...

 

മറ്റു നിബന്ധനകൾ:

1. ഒറ്റ മലയാള കവിത

2. പ്രസിദ്ധീകരിച്ചത് പാടില്ല

3. മൗലീക കൃതി ആയിരിക്കണം

4. തർജ്ജമ പാടില്ല

5. വരികൾക്ക് നിബന്ധനയില്ല

6. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും, പെർമനെന്റ് അഡ്രസ്സും, ഫോൺ നമ്പറും, കളർ ഫോട്ടോയും (PP) കൃതിയോടൊപ്പം ലഭിച്ചിരിക്കണം

7. ജൂൺ ഒന്നിന് (1) മുൻപ് ലഭിക്കുന്ന കൃതിയെ പരിഗണിക്കൂ

8. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

 

2017 ജൂൺ 25ന് ഞായറാഴ്ച വൈകീട്ട് 3 മണിക്ക് തൃശ്ശൂർ - തളിക്കുളം - പത്താംകല്ല് സി.എം.എസ്.യു.പി സ്കൂളിൽ വിപുലമായി നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാര ജേതാവിന് 5001 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന പുരസ്കാരം കവി കുരീപ്പുഴ മാഷ്

(കുരീപ്പുഴ ശ്രീകുമാർ) സമ്മാനിക്കും.

 

കൃതികളും മറ്റും അയക്കേണ്ട വിലാസം:

ഐ.ഡി.രഞ്ജിത്

കൺവീനർ

കെ.എസ്.കെ സ്മാരക ട്രസ്റ്റ്

തമ്പാൻ കടവ് പി.ഒ

തളിക്കുളം 680569, തൃശൂർ.

idranjith@gmail.com

Comments: (0)